Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

THRISSUR| തൃശൂരില്‍ ഇരുനില കെട്ടിടം ഇടിഞ്ഞ് വീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

THRISSUR| തൃശൂരില്‍ ഇരുനില കെട്ടിടം ഇടിഞ്ഞ് വീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
  തൃശ്ശൂര്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് മരണം. മൂവരും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. കെട്ടിടത്തില്‍ 12 പേരാണ് താമസിച്ചിരുന്നത്. ഒമ്പത് പേര്‍ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. ഇന്ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്. തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. രക്ഷാപ്രവര്‍ത്തനത്തിന് ജെ.സി.ബി. ഉള്‍പ്പടെയുള്ളവ സ്ഥലത്തെത്തിച്ചിരുന്നു. ഏകേദശം നാല്പത് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. കൊടകരയിലും സമീപ പ്രദേശങ്ങളിലും രണ്ട് ദിവസമായി കനത്തമഴയാണ് പെയ്യുന്നത്.

Related articles

See all
Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ട്രാൻസ്‌ജെൻഡറെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ; പിന്നീട്...

Popular News

"റിപ്പോർട്ടർ ടിവി പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചു; റെയ്ഡ് പൂർണ്ണമായും നിയമപരം": രമേശ്...

Popular News

"സമൂഹ മാധ്യമങ്ങൾ കുടുംബങ്ങളെ അപമാനിക്കുന്ന തലത്തിലേക്ക് തരം താഴരുത്; ചില പാർട്ടികളുടെ പിന്...

Save your stories

Sign in