Logo
CHANGE MODE
Wed, Jun 03, 2026 • 04:51 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ടി.വി രാജേഷിന് പ്രഫുല്‍ കൃഷ്ണയെ അറിയല്ലത്രേ! പാലക്കാട് പൊലീസിന്റെ പാതിരാ നാടകത്തില്‍ ദുര്‍ഗന്ധം വമിക്കുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 06, 2024
1 min read Updated: May 24, 2026
Share:

ടി.വി രാജേഷിന് പ്രഫുല്‍ കൃഷ്ണയെ അറിയല്ലത്രേ! പാലക്കാട് പൊലീസിന്റെ പാതിരാ നാടകത്തില്‍ ദുര്‍ഗന്ധം വമിക്കുന്നു
പാലക്കാട്: പാലക്കാട് അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തുകയതിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പൊലീസ് പരിശോധന നടത്തുന്ന സമയത്ത് സിപിഎം നേതാവ് ടി.വി രാജേഷും, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണയും തമ്മില്‍ മാറിനിന്ന് സംസാരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ന് നടന്ന പൊലീസ് റെയ്ഡ് സിപിഎം ബിജെപി ഡീലിന്റെ ഭാഗമാണെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കുന്ന സാഹര്യത്തിലാണ് ഈ സംഭാഷണമെന്നതും ശ്രദ്ധേയമാണ്. വിഷയത്തില്‍ വിശദീകരണവുമായി ടിവി രാജേഷ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. റെയ്ഡ് നടക്കുമ്പോള്‍ അതേ ഹോട്ടലിലുണ്ടായിരുന്ന തന്നോട് പലരും വന്ന് സംസാരിച്ചിരുന്നുവെന്നും അതില്‍ ആരാണ് ബിജെപി നേതാവെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നുമാണ് ടിവി രാജേഷിന്റെ വിശദീകരണം. ചാനല്‍ ചര്‍ച്ചകളിലും, സമരമുഖത്തും സ്ഥിരസാന്നിധ്യമായ ബിജെപി നേതാവിനെ സിപിഎമ്മിന്റെ സംസ്ഥാന സമിതി അംവും മുന്‍ എംഎല്‍എയുമായ രാജേഷിന് അറിയല്ല എന്നത് വിചിത്രമാണ്. എന്തായാലും വിഷയത്തില്‍ ഇനിയും ഒത്തുകളികള്‍ പുറത്തുവരാനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10