Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Auto

ട്രെക്ക് ഡൊമേൻ എഎൽ സീരീസില്‍ നാല് പുതിയ മോഡലുകള്‍

ട്രെക്ക് ഡൊമേൻ എഎൽ സീരീസില്‍ നാല് പുതിയ മോഡലുകള്‍
ഡൊമേൻ 2019 സൈക്കിളുകൾ വിപണിയിലെത്തിച്ച് ട്രെക്ക് ബൈസൈക്കിൾ. നാലു മോഡലുകളെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ട്രെക്ക് ഡൊമേൻ എഎൽ 2,എഎൽ 3,എഎൽ 4, എഎൽ 5 എന്നീ നാലു മോഡലുകളെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 57,999 രൂപയ്ക്കാണ് കമ്പനി ട്രെക്ക് സൈക്കിളുകൾ ഷോറൂമുകളിൽ എത്തിച്ചിരിക്കുന്നത്. സൈക്ലിങ് പ്രേമികളുടെ മനം കവരുന്ന രീതിയിലാണ് ട്രെക്ക് സൈക്കിളുകളെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫ്രെയിമിന് ആജീവനാന്ത വാറന്‍റിയുണ്ട്. സുഖകരമായ യാത്രയ്ക്കും സ്ഥിരതയ്ക്കും സൈക്കിളിന്‍റെ ഹെഡ് ട്യൂബ് അൽപ്പം ഉയരത്തിലാണ് ഒരുങ്ങുന്നത്. വിറയൽ പരമാവധി കുറയ്ക്കാൻ ഐഎസ്ഒ സ്പീഡ് കാർബൺ ഫോർക്കുകൾക്ക് സാധിക്കുമെന്ന് കമ്പനി പറയുന്നു. ഇവയിൽ സൈക്ലിങ് ഗിയറുകൾ വളരെ എളുപ്പം ഘടിപ്പിക്കാനാവും. മോഡലുകളിൽ പൂർണ്ണ മഡ്കാർഡുകൾ തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ട്യൂബ്ലെസ് റെഡി റിമ്മുകൾ, പഞ്ചർ പ്രതിരോധിക്കുന്ന ബോൺട്രേഗർ ആർ1 ഹാർഡ് കേസ് ലൈറ്റ് ടയറുകൾ തുടങ്ങിയ നിരവധി ആക്സസറികളും ഓപ്ഷനൽ എക്സ്ട്രാ വ്യവസ്ഥയിൽ സൈക്കിളുകളിൽ ഒരുങ്ങുന്നു. സൈക്ലിങ് പ്രേമികളുടെ മനം കവരുന്ന രീതിയിലാണ് ട്രെക്ക് സൈക്കിളുകളെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Related articles

See all
Auto

പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും; മോദി സര്‍ക്കാരിനോട് അടിയന്തരമായി ഇടപെടണമ...

Auto

മലിനീകരണം : ഫോക്‌സ് വാഗന് 500 കോടി രൂപ പിഴ; നടപടി മലിനീകരണ തോത് കുറച്ചു കാണിക്കാന്‍ കൃത്രി...

Auto

ഫോക്സ് വാഗണ്‍ ഇന്ത്യക്ക് 171 കോടി രൂപ പിഴ; മലിനീകരണനിയന്ത്രണ പരിശോധനയില്‍ കൃത്രിമത്വം കാട്...

Auto

ഫൊര്‍ച്യൂണറിനും ക്രിസ്റ്റയ്ക്കും ടൊയോട്ടയുടെ പിന്‍വിളി

Save your stories

Sign in