Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജവാന്‍ മദ്യത്തിന്‍റെ ഉത്പാദനം കൂട്ടുന്നു; അര ലിറ്റർ ബോട്ടിലും പ്രീമിയവും ആലോചനയില്‍

ജവാന്‍ മദ്യത്തിന്‍റെ ഉത്പാദനം കൂട്ടുന്നു; അര ലിറ്റർ ബോട്ടിലും പ്രീമിയവും ആലോചനയില്‍
  തിരുവനന്തപുരം: ജവാൻ മദ്യത്തിന്‍റെ ഉൽപ്പാദനം അടുത്തയാഴ്ച മുതല്‍ വർധിപ്പിക്കാന്‍ തീരുമാനം. ബുധനാഴ്ച മുതൽ 12,000 കെയ്സ് മദ്യം പ്രതിദിനം ഉൽപ്പാദിപ്പിക്കാനാണ് നീക്കം. അനുമതി തേടി ജവാൻ റമ്മിന്‍റെ നിർമാതാക്കളായ തിരുവല്ല ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് സർക്കാരിന് കത്തു നൽകി. നിലവില്‍ 8000 കെയ്സ് മദ്യമാണ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത്. ഇത് 12,000 ആക്കാനാണ് ആലോചന. ഉൽപ്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തിയതോടെയാണ് ഇത് സാധ്യമാകുന്നത്. മദ്യം നിർമ്മിക്കുന്നതിനാവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ENA) സംഭരണം നിലവിലെ 20 ലക്ഷം ലിറ്ററിൽനിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയർത്താൻ അനുമതി തേടി ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് സർക്കാരിന് കത്തു നൽകിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാൻ കഴിയും. മൂന്നു മാസത്തിനകം ജവാന്‍റെ അര ലിറ്റർ ബോട്ടിലും ജവാൻ പ്രീമിയവും പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്. ജവാന്‍റെ ഒരു ലിറ്റർ കുപ്പിയാണ് ഇപ്പോൾ വിപണിയില്‍ ലഭിക്കുന്നത്. നിലവിൽ വിൽപ്പനയിലുള്ള ഒരു ലിറ്റ‌ർ ജവാൻ റമ്മിന് 640 രൂപയാണ് വില. ജവാന്‍റെ ഉല്‍പാദനം കൂട്ടുന്നത് കൂടുതല്‍ വരുമാന നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ബെവ്കോ.

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in