Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂ ഡൽഹി മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് എന്നിവർ നിർമാൺ ഭവനിലും മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഔറംഗസേബ് ലൈനിലും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോദി എസ്റ്റേറ്റിലും വോട്ട് രേഖപ്പെടുത്തി. വിഐപി വോട്ടർമാരുടെ നീണ്ട നിരയാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കോജ്രിവാൾ വരെ നീളുന്നതാണ് പ്രമുഖരുടെ നിര. പ്രമുഖ നേതാക്കളെല്ലാം ഉച്ചക്ക് മുന്പായി തന്നെ വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ് എന്നിവർ 114 ആം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ലോധി എസ്റ്റേറ്റിലെ 114 ആം ബൂത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കാല്‍നടയായെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചത്. ന്യൂ ഡൽഹി മണ്ഡലത്തിലെ ഔറംഗസേബ് ലൈനിൽ 81 ആം ബൂത്തിലാണ് മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വോട്ട് രേഖപ്പെടുത്തിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജ്പുർ റോഡിലെ സിവിൽ ലൈനിലും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ നിർമ്മാൺ ഭവനിലും വോട്ട് രേഖപ്പെടുത്തി. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ചാന്ദിനി ചൗക്ക് കോണ്‍ഗ്രസ് അൽകാ ലംബ ഉൾപ്പെടെ ഉള്ളവരും സമ്മതിദാന അവകാശം വിനിയോഗിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in