Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Movies

തുപ്പാക്കി 2 വരുന്നു; ക്യാപ്റ്റന്‍ ജഗദീഷിനുവേണ്ടി 'കട്ട വെയ്റ്റിങ്' എന്ന് ആരാധകര്‍

തുപ്പാക്കി 2 വരുന്നു; ക്യാപ്റ്റന്‍ ജഗദീഷിനുവേണ്ടി 'കട്ട വെയ്റ്റിങ്' എന്ന് ആരാധകര്‍
2012ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും വിജയ്- എ.ആര്‍ മുരുകദോസ് കൂട്ടുകെട്ട്. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിങ്ങനെ ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നതെല്ലാം വന്‍വിജയമായിരുന്നു. അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് തുപ്പാക്കി രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നത്. ഒരു ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ വെച്ചാണ് തുപ്പാക്കിയുടെ രണ്ടാം ഭാഗം മുരുകദോസ് പ്രഖ്യാപിച്ചത്. കാജല്‍ അഗര്‍വാള്‍ നായികയായെത്തിയ സിനിമയില്‍ ജയറാം ഒരു പ്രധാന വേഷം ചെയ്തിരുന്നു. തുപ്പാക്കി ടീം തന്നെയാവും രണ്ടാം ഭാഗത്തിലുമുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ ജഗദീഷ് എന്ന സൈനിക ഉദ്യോഗസ്ഥനായാണ് വിജയ് തുപ്പാക്കിയിലെത്തിയത്. മുംബൈയില്‍ വെച്ച് ബോംബ് സ്‌പോടനത്തിന് സാക്ഷിയായതോടെ തീവ്രവാദ സ്ലീപ്പര്‍ സെല്‍ നശിപ്പിക്കാനിറങ്ങിയ ഉദ്യോഗസ്ഥന്റെ വേഷമാണ് വിജയ് ചെയ്തത്. ഇന്ത്യയില്‍ മാത്രം 180 കോടിയാണ് തുപ്പാക്കി ബോക്‌സ് ഓഫീസില്‍ വാരിയത്. അന്ന് തമിഴില്‍ 100 കോടി ക്ലബ്ബിലെത്തിയ നാലാമത്തെ സിനിമയായിരുന്നു തുപ്പാക്കി. വിജയ് അറ്റ്‌ലി കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിനു ശേഷമാണ് തുപ്പാക്കി ചിത്രീകരണം തുടങ്ങുക.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Save your stories

Sign in