Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

POORAM KALAKKAL| തൃശൂര്‍ പൂരം കലക്കല്‍: എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

POORAM KALAKKAL|  തൃശൂര്‍ പൂരം കലക്കല്‍: എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അജിത് കുമാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി തൃശ്ശൂരിലെത്തിയ അജിത് കുമാറിനോട് മന്ത്രി കെ രാജന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ട് പോലും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അജിത് കുമാറിന്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. തൃശൂര്‍ പൂരത്തിനിടെ പൂരപ്രേമികളെ ലാത്തി വീശി ഓടിച്ചും പൂര നഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ദേവസ്വം ജീവനക്കാരെ ഉള്‍പ്പെടെ ബലംപ്രയോഗിച്ച് നീക്കിയതും അതൃപ്തിക്ക് ഇടയാക്കി. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് നാലുമണിക്കൂര്‍ വൈകി പകല്‍ വെളിച്ചത്തിലാണ് നടന്നത്.

Related articles

See all
Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Save your stories

Sign in