Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ന് കൊട്ടിക്കലാശം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

ഇന്ന് കൊട്ടിക്കലാശം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം  അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. മറ്റന്നാളാണ് വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴാനൊരുങ്ങുകയാണ്. പതിവ് രീതിയില്‍ തന്നെ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് ഇന്നും പ്രചാരണം തുടങ്ങും. ഉച്ച കഴിഞ്ഞ് മട്ടുമാറും. ബൈക്ക് റാലിയാണ് യു.ഡി.എഫ് സംഘടിപ്പിക്കുന്നത്. മണ്ഡലത്തിന്‍റെ  പ്രധാന ഭാഗങ്ങളായ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെ റാലി കടന്നുപോകും. എല്‍.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്‍റെ റോഡ് ഷോ കാക്കനാട് നിന്ന് ആരംഭിച്ച് പാലാരിവട്ടത്ത് അവസാനിക്കും. ബി.ജെ.പി സ്ഥാനാർഥി എ എന്‍ രാധാകൃഷ്ണന്‍റെ റോഡ് ഷോ  കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങി  വൈകിട്ട് നാല് മണിക്ക് പാലാരിവട്ടത്തെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സമാപിക്കും. തൃക്കാക്കരയില്‍. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും വരെ സ്ഥാനാർഥികളും മുന്നണി നേതാക്കളും ഓടിയെത്തിയുള്ള പ്രചാരണമാണ് ഇന്നത്തോടെ അവസാനിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ ആവേശം മൂന്ന് മുന്നണികളുടെയും അണികള്‍ ഇന്ന് കൊട്ടിത്തീർക്കും. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിട്ടുള്ളത്.   t

Related articles

See all
Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Save your stories

Sign in