തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. രണ്ടുദിവസത്തിനുള്ളില്‍ 91 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ മാത്രം ഇന്ന് 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു.
മഴക്കാലം വന്നതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലാണ് വ്യാപകമായി പനി പടർന്നു പിടിക്കുന്നത്. ഇന്ന് മാത്രമായി 12 പേർക്കാണ് ഡെങ്കിപനി സ്ഥിരീകരിച്ചത്. ഇന്നലെയും ഇന്നുമായി എറണാകുളം ജില്ലയിൽ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 45 പേർക്കാണ്. എറണാകുളം ജില്ലയിൽ ഈ മാസം മാത്രം 1024 പേർക്കാണ് ഡെങ്കിപനി സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പാലക്കാട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോൻ ആണ് ഡെങ്കിപ്പനി ബാധിച്ച് ഇന്ന് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇയാൾ ഡെങ്കിപ്പനി ബാധിച്ച് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
അതേസമയം എലിപ്പനിയും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. പത്തനംതിട്ട അടൂർ പെരിങ്ങനോട് സ്വദേശി രാജന്‍റെ മരണം എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെകയാണ് മരണം. രണ്ടുമാസത്തിനിടെ പത്തനംതിട്ടയിൽ മാത്രമായി പനിബാധിച്ച് മൂന്നു പേരാണ് മരിച്ചിരിക്കുന്നത്