Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകള്‍ക്ക് തിരിച്ചടിയായ കർണാടക ഹൈക്കോടതി വിധിയുടെ പൂർണ്ണ പകർപ്പ് ഇന്ന് പുറത്തുവരും

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകള്‍ക്ക് തിരിച്ചടിയായ കർണാടക ഹൈക്കോടതി വിധിയുടെ പൂർണ്ണ പകർപ്പ് ഇന്ന് പുറത്തുവരും
  തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കനത്ത തിരിച്ചടിയായി മാറിയ കർണാടക ഹൈക്കോടതി വിധിയുടെ പൂർണ്ണ വിധിപ്പകർപ്പ് ഇന്ന് പുറത്തുവരും. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്‍റെ കമ്പനി എക്‌സാലോജിക് നൽകിയ ഹർജി തള്ളിയ കർണാടക ഹൈക്കോടതിയുടെ വിധിയുടെ പൂർണ്ണ പകർപ്പാണ് ഇന്ന് പുറത്തുവരിക. കഴിഞ്ഞദിവസം വീണയുടെ ഹർജി തള്ളിയ ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് സുപ്രധാന വിധി പകർപ്പ് പുറത്തുവിടുന്നത്. രാവിലെ പത്തരയ്ക്ക് കോടതി കൂടുമ്പോൾ വിധിപ്പകർപ്പ് നല്‍കാമെന്നാണ് കഴിഞ്ഞദിവസം കോടതി അറിയിച്ചത്. വിധിയിലെ പരാമർശങ്ങളും നീരിക്ഷണങ്ങളും വീണയ്ക്ക് ഏറെ നിർണ്ണായകമാണ്. കർണാടക ഹൈക്കോടതി ഹർജി തള്ളിയത് മുഖ്യമന്ത്രിക്കും മകൾക്കും ഒപ്പം സർക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അന്വേഷണത്തിന് കോടതി കൂടി പച്ചക്കൊടി കാട്ടിയതോടെ എസ്എഫ്ഐഒ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങും. വീണാ വിജയനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് എസ്എഫ്ഐഒ വരും ദിവങ്ങളിൽ നീങ്ങുമെന്ന് ഉറപ്പാണ്.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Save your stories

Sign in