Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണീരോടെ അമറിന് വിട നല്‍കി നാട്; കാട്ടാന ആക്രമണത്തില്‍ മരിച്ച അമറിന്‍റെ മൃതദേഹം കബറടക്കി

കണ്ണീരോടെ അമറിന് വിട നല്‍കി നാട്; കാട്ടാന ആക്രമണത്തില്‍ മരിച്ച അമറിന്‍റെ മൃതദേഹം കബറടക്കി
  ഇടുക്കി: മു​ള്ള​രി​ങ്ങാ​ട് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച അ​മ​ർ ഇ​ലാ​ഹി​യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി. രാ​വി​ലെ 8.30ന് ​മു​ള്ള​രി​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ലാണ് അമറിനെ കബറടക്കിയത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​മ​ര്‍ ഇ​ലാ​ഹി (23) മ​രി​ച്ച​ത്. പുലർച്ചയോടെയാണ് പോസ്റ്റ‌്മോർട്ടം നടപടി പൂർത്തിയാക്കി അമറിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ യുഡിഎഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ തേ​ക്കി​ന്‍ കൂ​പ്പി​ല്‍ മേയാൻ വിട്ട പശുവിനെ  അഴിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​മ​റിനെ തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഡി​ഗ്രി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി താ​ത്കാ​ലി​ക​മാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു അ​മ​ര്‍. ദാരുണമായ സംഭവത്തിന് പിന്നാലെ മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്ന ശക്തമായ ആവശ്യവുമായി  നാട്ടുകാര്‍ രംഗത്ത് വന്നു. സോളാർ വേലി സ്ഥാപിക്കൽ, ആ‍ർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും നാട്ടുകാര്‍ ഉന്നയിച്ചു.  

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Save your stories

Sign in