സിപിഐഎം പരസ്യം നല്‍കിയത് മതപരമായ ഭിന്നിപ്പുണ്ടാകണമെന്ന ദുരുദ്ദേശത്തോടെ ; വി ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
November 20, 2024
1 min read
•
Updated: May 13, 2026
പാലക്കാട്: മതപരമായ ഭിന്നിപ്പുണ്ടാകണം എന്ന ദുരുദ്ദേശത്തോടെയാണ് സിപിഐഎം പരസ്യം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരസ്യത്തിന് ഉത്തരവാദി എം ബി രാജേഷാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
സിപിഐയും, ഇലക്ഷന്‍ കമ്മിറ്റിയും ഈ പരസ്യം അറിഞ്ഞിട്ടില്ല. എം ബി രാജേഷിനാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലയുള്ളത്. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ചിലവ് കുറയ്ക്കാനാണ് 2 പത്രത്തില്‍ പരസ്യം കൊടുത്തത് എന്നാണ് പറഞ്ഞത്.
വര്‍ഗീയ പരസ്യം കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേല്‍പ്പിച്ചു. ഹീനമായ തരത്തിലുള്ള വര്‍ഗീയതയാണ് പ്രചരിപ്പിച്ചത്. പരസ്യം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. പാലക്കാട്ടെ വോട്ടര്‍മാര്‍ ഇതിന് തിരിച്ചടി നല്‍കും. ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10