Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അധ്യാപകർക്കെതിരെ സിപിഎം പ്രവർത്തകരുടെ അതിക്രമം : ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് തെറിയഭിഷേകം

അധ്യാപകർക്കെതിരെ സിപിഎം പ്രവർത്തകരുടെ അതിക്രമം : ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് തെറിയഭിഷേകം
കൊല്ലം : പണിമുടക്കിന്‍റെ പേരില്‍ ഹയർ സെക്കന്‍ഡറി സ്കൂളിനകത്ത് സിപിഎമ്മുകാരുടെ അതിക്രമം. കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകർക്കെതിരെയാണ് സിപിഎം സമരാനുകൂലികള്‍ അതിക്രമവും ഭീഷണിയും നടത്തിയത്. പണിമുടക്ക് ദിവസം ജോലിക്കെത്തിയതിന് അധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിടുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും പിടിഎ പ്രസിഡന്‍റും സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും മുൻ ചിതറ പഞ്ചായത്ത് അംഗവുമായ എസ്.ഷിബുലാലിന്‍റെ  നേതൃത്വത്തിലാണ് സമരത്തിന്‍റെ പേരില്‍ സിപിഎം പ്രവർത്തകരുടെ അക്രമം . വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ ‘കാണിച്ചുതരാമെന്ന്’ ഷിബുലാല്‍ അധ്യാപകരെ ഭീഷണിപ്പെടുത്തി. അധ്യാപകർ ഇപ്പോഴും ക്ലാസ്മുറിയിൽ തുടരുകയാണ്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകർ ആരോപിച്ചു. വൻ പോലീസ് സന്നാഹം സ്കൂളിനു മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്.  

Related articles

See all
Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Save your stories

Sign in