Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'സി. ജോസഫ് വിജയ് എന്ന ഞാന്‍...'; പഞ്ച് ഡയലോഗ് പോലെ പേപ്പറില്‍ നോക്കാതെ സത്യപ്രതിജ്ഞ; തമിഴ്‌നാട്ടില്‍ സിനിമ കഥയെ വെല്ലും രംഗങ്ങള്

'സി. ജോസഫ് വിജയ് എന്ന ഞാന്‍...'; പഞ്ച് ഡയലോഗ് പോലെ പേപ്പറില്‍ നോക്കാതെ സത്യപ്രതിജ്ഞ; തമിഴ്‌നാട്ടില്‍ സിനിമ കഥയെ വെല്ലും രംഗങ്ങള്

സിനിമയിലെ പഞ്ച് ഡയലോഗുകളെ അനുസ്മരിപ്പിക്കുന്ന വിധം പതിനായിരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റിയാണ് സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. "സി. ജോസഫ് വിജയ് എന്ന ഞാൻ..." എന്ന് തുടങ്ങി ദൈവനാമത്തിൽ ചൊല്ലിയ സത്യവാചകങ്ങൾ ആരാധകരിലും പ്രവർത്തരിലും വലിയ ആവേശമാണ് പടർത്തിയത്. പേപ്പറിൽ നോക്കാതെ ആത്മവിശ്വാസത്തോടെ സത്യവാചകം ചൊല്ലിയ വിജയ്, ചടങ്ങിന്റെ രണ്ടാം ഭാഗം മാത്രമാണ് നോക്കി വായിച്ചത് എന്നത് ശ്രദ്ധേയമായി.

ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരും സിനിമാ താരങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുഖ്യാതിഥിയായി എത്തിയത് രാഷ്ട്രീയ പ്രാധാന്യം വർദ്ധിപ്പിച്ചു. വിജയ്‍യുടെ കുടുംബാംഗങ്ങളും തമിഴക വെട്രി കഴകം (TVK) പ്രവർത്തകരും പ്രിയതാരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് സാക്ഷ്യം വഹിക്കാൻ വലിയ നിരയായി തന്നെ ചടങ്ങിൽ എത്തിച്ചേർന്നു.

120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ തമിഴ്നാട്ടിൽ സർക്കാർ രൂപീകരിച്ചത്. വിജയ്‍നൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയെ ഇളക്കിമറിച്ച വിപുലമായ ചടങ്ങുകളോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രത്തിന് തുടക്കമായിരിക്കുകയാണ്.


Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

"പുതിയ തലമുറ, പുതിയ ശബ്ദം"; മുഖ്യമന്ത്രിയായ വിജയിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

Popular News

"എന്റെ സഹോദരൻ": രാഹുലിനെ ചേർത്തുപിടിച്ച് വിജയ്; തമിഴകത്ത് കൗതുകമായി 'ബ്രോമാൻസ്' രാഷ്ട്രീയം

Save your stories

Sign in