"പുതിയ തലമുറ, പുതിയ ശബ്ദം"; മുഖ്യമന്ത്രിയായ വിജയിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സൂപ്പർ താരം വിജയിക്ക് ആശംസകളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തമിഴ് ജനത ഒരു പുതിയ തലമുറയെയും പുതിയ ഭാവനയെയുമാണ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
"തമിഴ്‌നാട് തിരഞ്ഞെടുത്തിരിക്കുന്നു. ഒരു പുതിയ തലമുറ. ഒരു പുതിയ ശബ്ദം. ഒരു പുതിയ ഭാവന. തിരു വിജയിക്ക് എന്റെ ആശംസകൾ - തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ അദ്ദേഹത്തിന് കഴിയട്ടെ" എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തമിഴ് രാഷ്ട്രീയത്തിലെ ഈ മാറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്.
തമിഴ്‌നാട്ടിൽ ടിവികെ സർക്കാർ രൂപീകരണത്തിൽ കോൺഗ്രസിന്റെ നിലപാട് നിർണ്ണായകമായിരുന്നു. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെയാണ് 120 അംഗങ്ങളുടെ ഭൂരിപക്ഷം വിജയ് ഉറപ്പാക്കിയത്. സത്യപ്രതിജ്ഞാ വേദിയിൽ വിജയിക്കൊപ്പം രാഹുൽ ഗാന്ധി സന്നിഹിതനായത് ഇരു പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ ഐക്യത്തിന്റെ വിളംബരമായി മാറി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.