Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സര്‍വേ ഭൂമി ഏറ്റെടുക്കലിന് തന്നെ: സർക്കാർ വിജ്ഞാപനം പുറത്ത്; 'സാങ്കേതികം' എന്ന് മന്ത്രി

സര്‍വേ ഭൂമി ഏറ്റെടുക്കലിന് തന്നെ: സർക്കാർ വിജ്ഞാപനം പുറത്ത്; 'സാങ്കേതികം' എന്ന് മന്ത്രി
തിരുവനന്തപുരം : സിൽവർലൈൻ സാധ്യതാ പഠനം ഭൂമി ഏറ്റെടുക്കലിന് വേണ്ടിയല്ലെന്ന സർക്കാർ വാദം പൊളിയുന്നു. സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിന്‍റെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിന്‍റെ വിജ്ഞാപനം പുറത്ത്. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവേയെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നത്. തിരുവനന്തപുരം-കാസർഗോഡ് സെമി സ്പീഡ് റെയില്‍ പദ്ധതിക്കായി വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിന്‍റെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയിൽ സർവേ നടത്തണമെന്ന് 2021 ഒക്ടോബർ 8 ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 2021 ഒക്ടോബർ 21 ന് തന്നെ ഭൂമി ഏറ്റെടുക്കലിനായി സ്പെഷ്യല്‍ ഓഫീസറായി റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ യു.വി ജോസിനെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.  സർവേയ്ക്ക് തടസമായി മരങ്ങളുണ്ടെങ്കിൽ മുറിക്കണമെന്നും അനുയോജ്യമായ അതിരടയാളങ്ങൾ ഇടണമെന്നും വിജ്ഞാപനത്തിലുണ്ട്. ഭൂമി ഏറ്റെടുക്കലാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് വിജ്ഞാപനം. അതേസമയം കെ റെയിൽ വിജ്ഞാപനത്തിൽ പുതിയതായി ഒന്നും ഇല്ലെന്നും സാധാരണ നടപടിക്രമം മാത്രമാണിതെന്നുമാണ് റവന്യൂ മന്ത്രി കെ രാജന്‍റെ പ്രതികരണം. ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കൂ എന്നും മന്ത്രി വ്യക്തമാക്കി. കെ റെയിൽ സിൽവർലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിന്‍റെ ഭാഗമായി തന്നെയാണെന്ന് കാണിച്ചുള്ള സർക്കാർ വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in