Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: രമേശ് ചെന്നിത്തല

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളായ രാഹുല്‍ ഗാന്ധിയെ 'തട്ടിപ്പ് രാഷ്ട്രീയക്കാരന്‍' എന്ന് വിശേഷിപ്പിക്കുന്നത് രാജ്യത്തെ ജനങ്ങളെ ആകെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. ഒരിക്കല്‍ ലോകത്തിന് മുഴുവന്‍ മാതൃകയായിരുന്ന ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷനെ നിലവില്‍ ബി.ജെ.പിയുടെ ഒരു പ്രാദേശിക ഓഫീസ് തലത്തിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂടത്തിന്റെ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ ജനകീയ പോരാട്ടമാണ് രാഹുല്‍ ഗാന്ധി നയിക്കുന്നത്. ഈ പോരാട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന പിന്തുണ കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമായതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ജനങ്ങളില്‍ നിന്ന് ദിനംപ്രതി ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ജനരോഷം തിരിച്ചറിയാതെയാണ് ബി.ജെ.പിയും രാജീവ് ചന്ദ്രശേഖറും മുന്നോട്ട് പോകുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ ഇത്തരം അധിക്ഷേപങ്ങള്‍ മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

Related articles

See all
Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in