Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബിപിഎല്‍ വിദ്യാത്ഥികള്‍ക്ക് മാത്രം യാത്ര ഇളവ് നല്‍കിയാല്‍ മതി : കമ്മീഷന്‍ റിപ്പോർട്ട്

ബിപിഎല്‍ വിദ്യാത്ഥികള്‍ക്ക് മാത്രം യാത്ര ഇളവ് നല്‍കിയാല്‍ മതി : കമ്മീഷന്‍ റിപ്പോർട്ട്
വിദ്യാത്ഥികള്‍ക്കുള്ള യാത്ര ഇളവുകളില്‍ അടിമുടി പരിഷ്കരണം വരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കമ്മീഷന്‍റെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാകും പരിഷ്കരണം. യാത്രാ ഇളവിന്‍റെ പ്രായ പരിധി 17 ആക്കണമെന്നും ബിപിഎൽ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ അനുവദിച്ചാൽ മതിയെന്നുമാണ് കമ്മീഷന്‍ ശുപാർശ ചെയ്യുന്നത്. നിലവിൽ കൺസഷൻ അനുവദിക്കാൻ പ്രത്യേക പ്രായപരിധിയില്ല. വിദ്യാർഥികൾക്ക് ഐഡൻറിറ്റി കാർഡ് കാണിച്ചാൽ ഇളവ് ലഭിക്കും. ഇതാണ് 17 വയസ്സായി പരിമിതപ്പെടുത്തണമെന്ന് കമ്മിഷൻ പറയുന്നത്. ബിപിഎൽ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ അനുവദിച്ചാൽ മതിയെന്ന ശുപാർശ കൂടി ജസ്റ്റിസ് രാമചന്ദ്രൻ മുന്നോട്ടു വച്ചിട്ടുണ്ട്. മറ്റ് വിഭാഗം വിദ്യാർഥികൾ സാധാരണ നിരക്കിൽ യാത്ര ചെയ്യട്ടെയെന്നതാണ് നിർദേശം. ബിപിഎൽ വിദ്യാർഥികൾക്ക് മിനിമം ചാർജ് അഞ്ച് രൂപയാക്കണം. റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകണമെന്നും അതിൽ ബിപിഎല്ലുകാർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നുമാണ് സർക്കാരിന്‍റെ നയം. അതിനാൽ കമ്മിഷന്‍റെ ശുപാർശകളോട് സർക്കാർ എന്തു സമീപനം കൈക്കൊള്ളുമെന്നത് നിർണായകമാണ്. മുഖ്യമന്ത്രി വന്ന ശേഷമേ റിപ്പോർട്ട് ഗതാഗത വകുപ്പ് പരിഗണിക്കുകയുള്ളു.    

Related articles

See all
Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in