Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്റക്കെട്ട്": രമേശ് ചെന്നിത്തല

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്റക്കെട്ട്": രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന് നേടെയുണ്ടായ സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണം നാട്ടിൽ കലാപമഴിച്ചുവിടാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അധികാരം നഷ്ടമായതിന്റെ വിഭ്രാന്തിയിലാണ് ഇത്തരം ജനവിരുദ്ധ രാഷ്ട്രീയവുമായി പാർട്ടി രംഗത്തിറങ്ങിയിരിക്കുന്നത്. മുൻപ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കണ്ണൂരിൽ വെച്ച് ആക്രമിച്ചതുപോലെ ഇപ്പോഴത്തെ മന്ത്രിമാരെ ആക്രമിക്കുന്ന ശൈലിയാണ് സി.പി.എം പിന്തുടരുന്നത്. നാട്ടിൽ സമാധാനം നിലനിർത്താൻ ഇത്തരം അക്രമികളെ കർശനമായി അമർച്ച ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ചാണ് തെരുവിൽ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇന്നലെ മന്ത്രി കെ.എം. ഷാജിയെ യുവമോർച്ചക്കാർ നടുറോഡിൽ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, ഇന്ന് കണ്ണൂരിൽ സി.പി.എമ്മുകാർ ഒ.ജെ. ജനീഷിന്റെ വാഹനം അഞ്ചിടങ്ങളിൽ തടഞ്ഞ് കല്ലെറിഞ്ഞ് തകർത്തു. മന്ത്രിയുടെ വാഹനത്തിലെ ദേശീയ പതാക പോലും അക്രമികൾ നശിപ്പിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ ഇരു പാർട്ടികളും ഒരേ മനസോടുകൂടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളിൽ സി.പി.എമ്മിന് എന്തിനാണ് ഇത്രയധികം അങ്കലാപ്പെന്ന് മനസ്സിലാകുന്നില്ല. വോട്ടുചോരി വിഷയം അഖിലേന്ത്യാ തലത്തിൽ ഉയരുന്നതിൽ അവർക്ക് ഭയമാണ്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലേക്ക് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിൽ നിന്ന് എസ്.എഫ്.ഐ പ്രവർത്തകർ ബിയർ കുപ്പികളും കല്ലും വലിച്ചെറിഞ്ഞത് വലിയ രാഷ്ട്രീയ മര്യാദകേടാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ നേതാക്കളുടെ പിന്തുണയോടെയാണ് പ്രകോപനപരമായ മോശം മുദ്രാവാക്യങ്ങൾ മുഴക്കുന്നത്. ബി.ജെ.പി രാഷ്ട്രീയ പ്രതിസന്ധിയിലാകുമ്പോൾ അവരെ രക്ഷപ്പെടുത്തുന്ന ദൗത്യമാണോ സി.പി.എം ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

മന്ത്രിമാരെ വഴിതടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

'പൊറുതിമുട്ടിയാല്‍ കൊലപാതകം നടക്കും!' എസ്.ഐക്കെതിരെ വധഭീഷണിയുമായി വി.ജോയി എം.എല്‍.എ

Save your stories

Sign in