Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന്ധി

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ, ഓൺലൈൻ ഫോം 6-ൽ വരുത്തിയ നിയമവിരുദ്ധമായ മാറ്റങ്ങൾക്ക് ടാറ്റാ കൺസൾട്ടൻസിയെ (TCS) ചുമതലപ്പെടുത്തിയത് ആരാണെന്ന നിർണായക ചോദ്യവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. ഫോം 6-ൽ വരുത്തിയ കൂട്ടിച്ചേർക്കലുകൾ വിവാദമാകുകയും പിന്നീട് എസ്.ഐ.ആറിന് ശേഷം പിൻവലിക്കുകയും ചെയ്തത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിയമമന്ത്രാലയത്തിന്റെ അറിവില്ലാതെയാണ് ഈ പരിഷ്കാരങ്ങൾ നടത്തിയതെന്നും, ഇത് തെറ്റാണെന്ന് രണ്ട് കമ്മീഷണർമാർ രേഖപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ ECI NET-ന്റെ മേൽനോട്ടം വഹിക്കുന്നത് ടാറ്റാ കൺസൾട്ടൻസിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഐ.ടി വിഭാഗം മേധാവി സീമ ഖന്നയുടെതടക്കമുള്ള ഇടപെടലുകൾ ദുരൂഹമായി തുടരുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ ഈ ചോദ്യം പ്രസക്തമാകുന്നത്. ഫോം 6-ലെ അനധികൃത ഇടപെടലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 'ഇന്ത്യ' സഖ്യം ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള നിയമത്തെയും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകുന്ന ആജീവനാന്ത നിയമപരിരക്ഷയെയും സഖ്യം ചോദ്യം ചെയ്യും. നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഈ പൊതുതാൽപ്പര്യ ഹർജി ഭരണഘടന ബെഞ്ചിന് (അഞ്ചംഗ ബെഞ്ചിന്) വിട്ടിരിക്കുകയാണ്. കമ്മീഷണറുടെ നിയമപരിരക്ഷയടക്കമുള്ള വിഷയങ്ങളിൽ വരും ദിവസങ്ങളിൽ സുപ്രീംകോടതിയിൽ കനത്ത നിയമപോരാട്ടം നടക്കുമെന്നാണ് സൂചന.


Related articles

See all
Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

'വോട്ട് മോഷ്ടിക്കാൻ മാത്രമാണ് സർക്കാരിന് അറിയുന്നത്': മഹാറാലിയില്‍ അണിനിരക്കണമെന്ന് ആഹ്വാന...

Popular News

സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു: കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്

Popular News

അമിത് ഷായ്‌ക്കെതിരായ അപകീർത്തിക്കേസ്: രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപുർ കോടതി

Save your stories

Sign in