Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

912 കി.മീ റേഞ്ചുമായി ബിഎംഡബ്ല്യു പുതിയ 3 സീരീസ് എത്തി; പെട്രോൾ, ഇലക്ട്രിക് പതിപ്പുകളിൽ വൻ മാറ്റങ്ങൾ

912 കി.മീ റേഞ്ചുമായി ബിഎംഡബ്ല്യു പുതിയ 3 സീരീസ് എത്തി; പെട്രോൾ, ഇലക്ട്രിക് പതിപ്പുകളിൽ വൻ മാറ്റങ്ങൾ

പുതിയ തലമുറ 3 സീരീസ് വിപണിയിൽ അവതരിപ്പിച്ച് പ്രമുഖ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു. പെട്രോൾ പതിപ്പിനൊപ്പം ഇലക്ട്രിക് മോഡലും ഉൾപ്പെടുത്തി വിശാലമായ പവർട്രെയിൻ ഓപ്ഷനുകളോടെയാണ് പുതിയ സീരീസ് എത്തുന്നത്. 'ന്യൂ ക്ലാസ്' ഡിസൈൻ ഭാഷയിൽ ഒരുങ്ങിയിരിക്കുന്ന ഈ വാഹനത്തിൽ നവീകരിച്ച ഇന്റീരിയർ, പുത്തൻ കിഡ്‌നി ഗ്രിൽ, ഡ്യുവൽ ഹെഡ്‌‌ലൈറ്റുകൾ, ആകർഷകമായ അലോയ് വീലുകൾ, നൂതന ഡ്രൈവിംഗ് സഹായ സംവിധാനങ്ങൾ (ADAS) എന്നിവ പ്രധാന സവിശേഷതകളാണ്. പെട്രോൾ മോഡലുകൾ ഡിംഗോൾഫിംഗിലും ഇലക്ട്രിക് പതിപ്പുകൾ മ്യൂണിക്കിലുമാണ് നിർമ്മിക്കുന്നത്.

ഇലക്ട്രിക് ശ്രേണിയിൽ i3 40 xDrive, i3 50 xDrive എന്നീ മോഡലുകളാണ് ആദ്യഘട്ടത്തിൽ എത്തുന്നത്. ഇതിൽ 108.7 kWh ബാറ്ററിയും 469 hp കരുത്തുമുള്ള i3 50 xDrive ഒറ്റ ചാർജിൽ 912 കിലോമീറ്റർ വരെ WLTP റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 400 kW DC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ളതിനാൽ 10 മിനിറ്റ് ചാർജിംഗിലൂടെ 423 കിലോമീറ്റർ റേഞ്ച് നേടാനാകും. കൂടുതൽ കരുത്തുറ്റ i3 M60 xDrive 2027-ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പെട്രോൾ വിഭാഗത്തിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് എൻജിൻ (255 hp, 400 Nm) സജ്ജമാക്കിയ 330, 330 xDrive മോഡലുകളും, 3.0 ലിറ്റർ 6-സിലിണ്ടർ എൻജിനും 48V മൈൽഡ് ഹൈബ്രിഡ് സംവിധാനവുമുള്ള M350 xDrive (437 hp, 580 Nm) മോഡലും ലഭ്യമാണ്. M350 xDrive മോഡലിന് മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.1 സെക്കൻഡ് മാത്രം മതിയാകും.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളാൽ സമ്പന്നമാണ് വാഹനത്തിന്റെ ഇന്റീരിയർ. 17.9 ഇഞ്ച് സെൻട്രൽ ഡിസ്പ്ലേ, പനോരമിക് ഐഡ്രൈവ്, ഓപ്ഷണൽ 3D ഹെഡ്-അപ്പ് ഡിസ്പ്ലേ, ഹാർമൻ കാർഡൺ ഓഡിയോ, ആമസോൺ അലക്സ പ്ലസ് വോയ്സ് സപ്പോർട്ട്, ഓപ്പറേറ്റിംഗ് സിസ്റ്റം എക്സ് എന്നിവ ക്യാബിനെ കൂടുതൽ ആഡംബരപൂർണ്ണമാക്കുന്നു. സുരക്ഷയ്ക്കായി ലെവൽ 2 ADAS നൽകിയിട്ടുണ്ട്. കൂടാതെ മണിക്കൂറിൽ 130 കി.മീ വേഗത വരെ ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് സാധ്യമാക്കുന്ന 'മോട്ടോർവേ അസിസ്റ്റന്റും' ഇതിലുണ്ട്. 2027 മുതൽ നാവിഗേഷൻ ഗൈഡഡ് അർബൻ അസിസ്റ്റൻസ് സംവിധാനവും കമ്പനി ലഭ്യമാക്കും.

Related articles

See all
Popular News

കാർ വാങ്ങാൻ പ്ലാനുണ്ടോ? സ്‌കോഡ കുഷാഖിന്റെ പുതിയ വിലവിവരങ്ങൾ അറിയാം

Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

ആഡംബരവും സുരക്ഷയും ഒത്തിണങ്ങി വോൾവോയുടെ പുതിയ ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് എസ്‌യുവി 'ഇഎക്സ് 90'...

Save your stories

Sign in