Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ ഗതാഗത നിയന്ത്രണം

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ (ചൊവ്വ) ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വാഴപ്പള്ളി ജംക്‌ഷൻ മുതൽ മിത്രാനന്ദപുരം, ഫോർട്ട് സ്കൂൾ വരെയുള്ള റോഡിലും പടിഞ്ഞാറെ നട മുതൽ ഈഞ്ചയ്ക്കൽ, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതോടൊപ്പം ഈ റോഡുകളിൽ പാർക്കിങ് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്ന സമയത്തും തിരിച്ചു വരുമ്പോഴും കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ ഈഞ്ചയ്ക്കൽ ജംക്‌ഷനിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്. വൈകിട്ട് 6 മുതൽ വാഴപ്പള്ളി ജംക്‌ഷൻ, പടിഞ്ഞാറെ കോട്ട, ശ്രീകണ്ഠേശ്വരം പാർക്ക്, പത്മവിലാസം റോഡ്, കൊത്തളം ജംക്‌ഷൻ എന്നിവിടങ്ങളിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിടും.

ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകേണ്ട യാത്രക്കാർ കല്ലുംമൂട്, പൊന്നറ, വലിയതുറ വഴി പോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നാളെ രാത്രി 8-നാണ് പള്ളിവേട്ട നടക്കുന്നത്. ഘോഷയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തനം വൈകിട്ട് 4 മുതൽ രാത്രി 9 വരെ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതുമാണ്.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

'പിണറായിയുടെയും കുടുംബത്തിന്റെയും ദിവസങ്ങള്‍ എണ്ണപ്പെട്ടു, പിണറായിയേക്കാൾ ബിസിനസ് തന്ത്രങ്...

Popular News

'25 കോടിയുടെ ഹവാല ഇടപാട് നടന്നു, പണം ദുബായിലേക്ക് കടത്തി, പിണറായി വിജയന്‍ കൈപ്പറ്റിയത് 3.2...

Popular News

"എ.ഐ അല്ല റിയൽ, ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ": മോഹൻലാലിനൊപ്പമുള്ള യഥാർഥ 90's ചിത്രവുമാ...

Save your stories

Sign in