Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തീര്‍ത്ഥാടകർക്ക് സുരക്ഷയൊരുക്കണം, അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണം : നങ്കന സാഹിബ് ഗുരുദ്വാര ആക്രമണത്തെ അപലപിച്ച് സോണിയാ ഗാന്ധി

തീര്‍ത്ഥാടകർക്ക് സുരക്ഷയൊരുക്കണം, അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണം : നങ്കന സാഹിബ് ഗുരുദ്വാര ആക്രമണത്തെ അപലപിച്ച് സോണിയാ ഗാന്ധി
പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന അക്രമത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാകിസ്ഥാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് സിഖ് തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും മതിയായ സുരക്ഷ ഉറപ്പ് വരുത്താന്‍ ഇന്ത്യ നടപടി സ്വീകരിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. തീർത്ഥാടകരുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ ആശങ്ക അറിയിച്ച സോണിയാ ഗാന്ധി ഗുരുദ്വാരയ്ക്ക് നേരെ സമാനമായ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് അടിയന്തരമായി നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന് മേല്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തണമെന്നും സോണിയാ ഗാന്ധി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിഖ് മതസ്ഥാപകൻ ഗുരു നാനാക്കിന്‍റെ ജന്മസ്ഥലാണ് നങ്കന സാഹിബ്. വെള്ളിയാഴ്ച വൈകിട്ടാണ് ഗുരുദ്വാര വളഞ്ഞ് അക്രമിസംഘം കല്ലേറ് നടത്തിയത്. ഇതേത്തുടർന്ന് നിരവധി വിശ്വാസികൾ ഗുരുദ്വാരയിൽ കുടുങ്ങിയിരുന്നു.  

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in