Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തകർപ്പൻ സെഞ്ചുറിയും റെക്കോർഡ് കൂട്ടുകെട്ടും; ഓസീസ് മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് താരം ശോഭന മോസ്താരി

തകർപ്പൻ സെഞ്ചുറിയും റെക്കോർഡ് കൂട്ടുകെട്ടും; ഓസീസ് മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് താരം ശോഭന മോസ്താരി

തകർപ്പൻ സെഞ്ചുറിയും റെക്കോർഡ് കൂട്ടുകെട്ടും; ഓസീസ് മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് താരം ശോഭന മോസ്താരി

സിഡ്നി: അലൻ ബോർഡർ ഫീൽഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ചരിത്ര നേട്ടവുമായി ബംഗ്ലാദേശ് വനിതാ താരം ശോഭന മോസ്താരി. തന്റെ കന്നി അന്താരാഷ്ട്ര സെഞ്ചുറി നേട്ടത്തിനൊപ്പം ഓസ്ട്രേലിയക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ബംഗ്ലാദേശ് വനിതാ താരമെന്ന അനുപമ റെക്കോർഡും ശോഭന സ്വന്തം പേരിൽ കുറിച്ചു. 

134 പന്തുകൾ നേരിട്ട് 18 ഫോറുകൾ ഉൾപ്പെടെ 118 റൺസാണ് താരം അടിച്ചെടുത്തത്. ശോഭനയുടെ കരുത്തിൽ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു.   ടോസ് നേടി ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ വെറും 8 റൺസിനിടെ 3 വിക്കറ്റുകൾ നഷ്ടമായി തകർച്ചയിലായ ബംഗ്ലാദേശിനെ ക്യാപ്റ്റൻ നിഗർ സുൽത്താനയ്ക്കൊപ്പം ചേർന്ന് ശോഭന തിരികെ മത്സരത്തിലേക്ക് കൈപിടിച്ചുയർത്തി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 195 റൺസിന്റെ നിർണായക സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. നിഗർ സുൽത്താന 114 പന്തിൽ 74 റൺസ് നേടി മികച്ച പിന്തുണ നൽകി.  

ശോഭന-നിഗർ സഖ്യത്തിന്റെ ഈ കൂട്ടുകെട്ടും ഒരു ചരിത്ര റെക്കോർഡിലെത്തി. വനിതാ ഏകദിന ക്രിക്കറ്റിൽ ഏതൊരു വിക്കറ്റിലും ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 2025-ൽ തായ്ലൻഡിനെതിരെ മൂന്നാം വിക്കറ്റിൽ നിഗർ സുൽത്താനയും ശർമിൻ അക്തറും ചേർന്ന് നേടിയ 152 റൺസായിരുന്നു ഇതിനുമുമ്പത്തെ റെക്കോർഡ്. ഇന്നിങ്സിലുടനീളം മികച്ച സംയമനവും ദൃഢനിശ്ചയവും പ്രകടിപ്പിച്ച 24-കാരിയായ ശോഭനയുടെ അവിസ്മരണീയ പോരാട്ടമാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഓസ്ട്രേലിയക്കെതിരെ ഒരു ബംഗ്ലാദേശ് വനിതാ താരത്തിന്റെ ഉയർന്ന സ്കോർ (63*) എന്ന നിഗറിന്റെ റെക്കോർഡും ശോഭന ഇതോടെ മറികടന്നു. 

ബംഗ്ലാദേശ് ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയൻ വനിതകൾ മറികടന്നു. ജോർജിയ വോൾവാർട്ടിന്റെ (97 പന്തിൽ 131) തകർപ്പൻ സെഞ്ചുറി മികവിൽ ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 222 റൺസെടുത്ത് ഓസീസ് ടീം 9 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.



Related articles

See all
Popular News

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പ...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Save your stories

Sign in