Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുരളീധരപക്ഷത്തിന് കനത്ത തിരിച്ചടി ; കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥി

മുരളീധരപക്ഷത്തിന് കനത്ത തിരിച്ചടി ; കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥി
  ന്യൂഡല്‍ഹി : വി.മുരളീധരപക്ഷത്തിന് കനത്ത തിരിച്ചടി. ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥി. പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെയാണ്  ശോഭയുടെ സ്ഥാനാർഥിത്വം. 115 സീറ്റുകളിലേക്കും ഉള്ള ബിജെപി സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി. എം സുനിൽ കൊല്ലത്തും മുകുന്ദൻ പള്ളിയറ മാനന്തവാടിയിലും ജനവിധി തേടും. നേരത്തെ മാനന്തവാടിയിലെ ബിജെപി സ്ഥാനാർഥി സ്വയം പിന്മാറിയിരുന്നു. തന്നോട് ആലോചിക്കാതെ സ്ഥാനാർഥിയാക്കി എന്ന് വ്യക്തമാക്കിയായിരുന്നു പിന്മാറ്റം. അതേസമയം പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെയാണ്  ശോഭയുടെ സ്ഥാനാർഥിത്വം. ശോഭ സുരേന്ദ്രന് സ്ഥാനാർഥിത്വം നൽകാതിരിക്കാനുള്ള കെ സുരേന്ദ്രന്‍റെയും വി മുരളീധരന്‍റെയും ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് തീരുമാനം. സ്ഥാനാർത്ഥി നിർണയത്തിന്‍റെ ആദ്യഘട്ടം മുതൽ ശോഭ സുരേന്ദ്രനെ ഒഴിവാക്കാനായിരുന്നു മുരളിധര പക്ഷത്തിന്‍റെ ശ്രമം. ശോഭ സുരേന്ദ്രന് സീറ്റ് നൽകിയാൽ സംസ്ഥാന അധ്യക്ഷ പദം ഒഴിയുമെന്ന് കെ സുരേന്ദ്രൻ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ കടുംപിടുത്തത്തെ അവഗണിച്ചാണ് കേന്ദ്ര നേതൃത്വം തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ബിജെപിയിൽ പുതിയ ചെറിപ്പോരിന് വഴി തുറക്കും എന്നാണ് വിലയിരുത്തൽ.

Related articles

See all
Popular News

ഫയലുകളില്‍ അടയിരുന്ന് വ്യവസായങ്ങള്‍ മുടക്കുന്ന രീതി അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലി...

Popular News

കുട്ടികളുടെ ക്ഷേമം പൊതു ഉത്തരവാദിത്തം; അട്ടപ്പാടിയില്‍ ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ നടപ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

രാത്രികാല പാചകത്തിൽ പഴകിയ എണ്ണ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 440 ലിറ്റർ പ...

Save your stories

Sign in