Logo
Wed, Jul 22, 2026 • 03:00 PM
LIVE TV
Watch

No business videos available

No Middle East videos available

എസ്എൻ ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടം; അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയത്തിന് 90 കോടി രൂപ അനുവദിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 22, 2026
1 min read
SHARE:
SAVE: Login to save

എസ്എൻ ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടം; അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയത്തിന് 90 കോടി രൂപ അനുവദിച്ചു

കൊല്ലം: 2020-ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തമായി അത്യാധുനിക കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. സർവകലാശാലയുടെ അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമിക്കുന്നതിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു.

നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്കായി 16,864 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നാലുനില കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച പഠന-അക്കാദമിക അന്തരീക്ഷം ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ കെട്ടിടം രൂപകൽപ്പന ചെയ്യുന്നത്.

ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ഫയർ സേഫ്റ്റി സംവിധാനങ്ങൾ, ജലവിതരണ സൗകര്യങ്ങൾ തുടങ്ങി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള കേരള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പദ്ധതിയെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വികസനത്തിൽ നിർണായകമായ പുതിയ അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നതെന്നും, ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു നാടിന്റെ വർഷങ്ങളായുള്ള സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ എല്ലാവരും ഒന്നിച്ച് മുന്നേറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10