ദുബായില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
October 27, 2022
1 min read
•
Updated: June 03, 2026
ദുബായ്: ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ട് ട്രക്കുകളും നാല് ചെറു വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. ഇതില്‍ ഒരു കാര്‍ ഓടിച്ചിരുന്ന വ്യക്തിയാണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗത തടസവുമുണ്ടായി. വ്യാഴാഴ്ച രാവിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ റാഷിദിയ ബ്രിഡ്ജിന് സമീപമാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു. ഒരു ട്രക്ക് തൊട്ടുമുന്നില്‍ പോവുകയായിരുന്ന ബസിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി. ഇതേതുടര്‍ന്ന് സിമന്‍റും ഇഷ്ടികയും കയറ്റി വന്ന മറ്റൊരു ട്രക്കുമായും ഈ നാല് വാഹനങ്ങളും കൂടി ഇടിക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10