പാമ്പാടി സ്വദേശി അനീഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും; നടപടികൾ ഏകോപിപ്പിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
സിക്കിമിലെ ജലവൈദ്യുതി പദ്ധതി പ്രദേശത്തുണ്ടായ തുരങ്ക അപകടത്തിൽ മരണപ്പെട്ട പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടസ്ഥലത്തുനിന്ന് അനീഷിന്റെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് റോഡ് മാർഗ്ഗം കൊൽക്കത്തയിലേക്ക് തിരിച്ചു.
മൃതദേഹം കൊൽക്കത്ത എയർപോർട്ടിൽ എത്തുമ്പോൾ തന്നെ എംബാം ചെയ്യുന്നതിനായി മൊബൈൽ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. നോർക്കയുടെ (NORKA) കൃത്യമായ ഇടപെടലിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
എംബാം ചെയ്യുന്ന നടപടികൾ പൂർത്തിയാക്കിയ ഉടൻ തന്നെ ലഭ്യമായ ഏറ്റവും അടുത്ത വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കും. കൊച്ചി വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നോർക്കയാണ് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.