Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം : ശശി തരൂര്‍

ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം : ശശി തരൂര്‍
  തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്‍റൈന്‍ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് ശശി തരൂർ എം.പി. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. 'തങ്ങളുടെ ജോലി നഷ്ടമായി മടങ്ങി വരുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. അത്തരത്തില്‍ എത്തുന്നവരോട് ക്വാറന്‍റൈന്‍ ചെലവുകള്‍ വഹിക്കണം എന്ന് പറയുന്നത് ദുഃഖകരമാണെന്ന് മാത്രമല്ല, കേരളം ഉയർത്തിപ്പിടിക്കുന്ന ആരോഗ്യസംരക്ഷണ മാതൃകയെ ഒറ്റിക്കൊടുക്കുകയുമാണ് ചെയ്യുന്നത്' - ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ലോകം മുഴുവൻ മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുമ്പോൾ രക്ഷതേടി സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് ഇരുട്ടടി നൽകുകയാണ് സംസ്ഥാന സർക്കാർ. ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിൽ നഷ്ടമായി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർ ഉൾപ്പടെ ആർക്കും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാനാവില്ല എന്നതാണ് സർക്കാരിന്‍റെ നിലപാട്. കൂടിയ നിരക്കിൽ ടിക്കറ്റെടുത്ത് വരുന്നവർ സർക്കാർ പറയുന്ന തുകയാണ് ക്വാറന്‍റൈന്‍ ചെലവിനത്തിൽ നൽകേണ്ടത്. നിരവധിപ്പേര്‍ വിദേശത്ത് നിന്ന് എത്തുന്ന സാഹചര്യത്തില്‍ ചെലവ് സംസ്ഥാന സര്‍ക്കാറിന് വഹിക്കാന്‍ സാധിക്കില്ല എന്നാണ് വിശദീകരണം. സർക്കാരിന്‍റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. https://twitter.com/ShashiTharoor/status/1265353998283894784

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in