Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'നരിവേട്ട'യ്ക്ക് ശേഷം ഇന്ത്യൻ സിനിമാ കമ്പനിയുടെ മൂന്നാം ചിത്രം; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

'നരിവേട്ട'യ്ക്ക് ശേഷം ഇന്ത്യൻ സിനിമാ കമ്പനിയുടെ മൂന്നാം ചിത്രം; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

മൈസൂർ: ടോവിനോ തോമസ് നായകനായ 'നരിവേട്ട'യുടെ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി നിർമ്മാണക്കമ്പനിയായ ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പ്രൊഡക്ഷൻ നമ്പർ 3-ന്റെ പൂജ ചടങ്ങുകൾ മൈസൂരിലെ പുരാതനമായ അലോക പാലസിൽ നടന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് ടിപ്പു ഷാൻ ആദ്യ ദീപം തെളിയിച്ചു. സംവിധായകൻ ജിതേഷ് എസ്. റാമിന്റെ മാതാവ് ഷൈലജ സുനിൽ കുമാർ സ്വിച്ചോൺ കർമ്മവും നടൻ ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു.

ഷറഫുദ്ദീനൊപ്പം 'വാഴ 2'വിലൂടെ ശ്രദ്ധേയനായ അലൻ ബിൻ സിറാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വൈറൽ ഷോർട്ട് ഫിലിമായ 'കോളേജ് മുക്ക്' ഒരുക്കിയ ജിതേഷ് .എസ് റാം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫാമിലി കോമഡി എന്റർടെയ്‌നറായാണ് അണിയറയിൽ ഒരുങ്ങുന്നത്. വൈശാഖ് സി. വടക്കേവീടാണ് പ്രൊജക്ട് ഡിസൈനർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു സി. സുശീലൻ. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടും. പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ .,വാഴൂർ ജോസ്.


Related articles

See all
Popular News

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം വരുന്നു: 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കേരള പ്രീ-റിലീസ് ഇ...

Popular News

വിജയ് സേതുപതി-പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ് - 33 ടെംപിൾ റോഡ്': സറീന വഹാബിന്റെ വൈകാരിക ഗ്ലി...

Popular News

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, വൈസ് ചെയർപേഴ്സണായി പ്രിയങ്ക നായർ

Popular News

മലരേ മൗനമാ... മൗനമേ വേദമാ... തലമുറകളെ കീഴടക്കിയ ആ ശബ്ദം നിലച്ചിട്ട് ആറുവര്‍ഷം; ഓര്‍മ്മകളി...

Save your stories

Sign in