Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുന്നു ; ആഭ്യന്തര വകുപ്പ് മഞ്ഞകുറ്റിക്ക് കാവല്‍ നില്‍ക്കുന്നു: ഷാഫി പറമ്പില്‍

വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുന്നു ; ആഭ്യന്തര വകുപ്പ് മഞ്ഞകുറ്റിക്ക് കാവല്‍ നില്‍ക്കുന്നു: ഷാഫി പറമ്പില്‍
വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസ്  ദയനീയ പരാജയമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. നാടിന്‍റെ  ശാപമായ ആർഎസ്എസും - എസ്ഡിപിഐയും പാലക്കാടിന്‍റെ  സമാധാന ജീവിതത്തെ തകർക്കുകയാണ്. ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. പാലക്കാടൻ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം : നാടിന്‍റെ ശാപമായ ആർ എസ് എസും - എസ് ഡി പി ഐയും പാലക്കാടിന്‍റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്‍റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു. ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി. ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്‍റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പോലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല. പാലക്കാടൻ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തും.

Related articles

See all
Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: അഡീഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് എന്തിനെന്ന് ക...

Popular News

പ്രഥമ ജോൺസൺ മാസ്റ്റർ അവാർഡ് പദ്മഭൂഷൺ ഡോ. കെ.എസ്. ചിത്രയ്ക്ക്; ഡിസംബർ 9-ന് തൃശ്ശൂരിൽ സമർപ്പ...

Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തി...

Save your stories

Sign in