Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രഥയാത്ര : ബിജെപി ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

രഥയാത്ര : ബിജെപി ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു
Modi-Gujarat-riot-SupremeCourt ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുമതി തേടിയുള്ള ബിജെപി ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ക്രിസ്മസ് അവധിക്കായി അടച്ച കോടതി ജനുവരി രണ്ടിന് മാത്രമേ തുറക്കുകയുള്ളൂ. ബിജെപിയുടെ ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിലായിരുന്നു ബിജെപി ബംഗാള്‍ ഘടകം സുപ്രീം കോടതിയെ സമീപിച്ചത്. വര്‍ഗ്ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്കള്‍ പരിഗണിച്ചായിരുന്നു അന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രഥയാത്രക്കുള്ള അനുമതി നിഷേധിച്ചത്.സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്നവിധത്തില്‍ മൂന്ന് രഥയാത്രകളാണ് ബി.ജെ.പി ബംഗാള്‍ഘടകം പദ്ധതിയിട്ടിരുന്നത്. ഇതില്‍ ആദ്യത്തേതാണ് കൂച്ച്‌ബിഹാര്‍ ജില്ലയില്‍നിന്ന് തുടങ്ങാനിരുന്നത്. 24 പര്‍ഗാനാസ്-തെക്ക് ജില്ലയില്‍നിന്ന് ഡിസംബര്‍ ഒന്‍പതിനും ബീര്‍ഭൂം ജില്ലയിലെ താരാപീഠ് ക്ഷേത്രത്തില്‍നിന്ന് 14-നുമാണ് മറ്റ് രഥയാത്രകള്‍ പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നത്. https://www.youtube.com/watch?v=q-3C4_nEioU

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in