Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കലാകാരന്‍മാര്‍ക്ക് കൈതാങ്ങായി സംസ്‌ക്കാര സാഹിതി

കലാകാരന്‍മാര്‍ക്ക് കൈതാങ്ങായി സംസ്‌ക്കാര സാഹിതി
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന പ്രാദേശിക കലാകാരന്‍മാര്‍ക്ക് സഹായഹസ്തവുമായി സംസ്‌ക്കാര സാഹിതി. മേഖലയിലെ 300 പ്രാദേശിക കലാകാരന്‍മാര്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വീടുകളിലെത്തിച്ചു നല്‍കുന്നത്. ഉത്സവങ്ങളും യുവജനോത്സവങ്ങളും ഇല്ലാതായതോടെ ദുരിതത്തിലായിരിക്കുകയാണ് പ്രാദേശിക കലാകാരന്‍മാര്‍. ഭക്ഷ്യകിറ്റ് വിതരണം സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് കലാകാരന്‍മാരുടെ സംഘടനയായ നന്‍മ സംസ്ഥാന സമിതി അംഗം ഉമേഷ് നിലമ്പൂരിന് നല്‍കി നിര്‍വഹിച്ചു. ഉത്സവ സീസണിലെ വരുമാനംകൊണ്ട് ജീവിക്കുന്നവരാണ് പ്രാദേശിക കലാകാരന്‍മാരില്‍ ഭൂരിപക്ഷവമെന്നും വലിയ ദുരിതമനുഭവിക്കുന്ന ഇവരെ സഹായിക്കേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. എ.ഗോപിനാഥ്, പാലോളി മെഹബൂബ്, ഷാജഹാന്‍ പായിമ്പാടം, ഡോ. ബാബു വര്‍ഗീസ് സംബന്ധിച്ചു. കലാകാരന്‍മാരുടെ സംഘടനയായ നന്‍മയുമായി ചേര്‍ന്നാണ് കലാകാരന്‍മാരുടെ വീടുകളില്‍ കിറ്റുകളെത്തിക്കുന്നത്. വിതരണത്തിന് നന്‍മ ജില്ലാ സെക്രട്ടറി വി. സജിത്ത്, കെ. ഷബീറലി, സിജു ഗോപിനാഥ് എന്നിവർ നേതൃത്വം നല്‍കി.

Related articles

See all
Kerala

കൊവിഡിനിടയിലെ കടിഞ്ഞാണ്‍ കൈവിട്ട കളി ; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ട മത്സരം...

Kerala

'മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും' : മന്ത്രി എ.കെ ബാലനെതിരെ പോസ്റ...

Kerala

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Latest News

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ; സി.പി.എം പ്രവർത്തകന്‍ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍

Save your stories

Sign in