Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല; സൂചന നല്‍കി കോടിയേരി

സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല; സൂചന നല്‍കി കോടിയേരി
Kodiyeri Balakrishnan   തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് മന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടിവന്ന സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജി വെക്കില്ലെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍. സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കുമോ എന്ന ചോദ്യത്തിന് പ്രതിപക്ഷം ഉന്നയിക്കുന്നതിന് അനുസരിച്ച് ആരെങ്കിലും എംഎൽഎ സ്ഥാനം രാജിവച്ചിട്ടുണ്ടോ എന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇക്കാര്യങ്ങളിൽ പാർട്ടിക്ക് നിലപാടുണ്ട്. അതനുസരിച്ചാണ് നടപടി എടുത്തിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു. സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ വിഭജിക്കുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാണ് വകുപ്പുകൾ വിഭജിക്കേണ്ടതെന്ന് കോടിയേരി മറുപടി നൽകി. അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് പാർട്ടി നിർദേശം നൽകി. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എകെജി സെന്‍ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

Related articles

See all
Popular News

"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമ...

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Popular News

കേരള നിയമസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് ദേശീയ പി.എ.സി സമ്മേളനത്തിന് ഇന്ന് തുടക്കം; ലോക്‌സഭാ...

Popular News

സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Save your stories

Sign in