Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ചെറുകിട കർഷകരുടെ കാർഷിക വായ്പകള്‍ എഴുതി തള്ളണം ; ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ പ്രതിസന്ധികള്‍ സർക്കാർ അടിയന്തരമായി പരിഹരിക്കണം : സജീവ് ജോസഫ് എംഎല്‍എ

ചെറുകിട കർഷകരുടെ കാർഷിക വായ്പകള്‍ എഴുതി തള്ളണം ; ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ പ്രതിസന്ധികള്‍ സർക്കാർ അടിയന്തരമായി പരിഹരിക്കണം : സജീവ് ജോസഫ് എംഎല്‍എ
തിരുവനന്തപുരം :  കാർഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഗണിച്ച് ചെറുകിട കർഷകരുടെ കാർഷിക വായ്പകള്‍ എഴുതിതള്ളണമെന്ന് ഇരിക്കൂർ എംഎല്‍എ അഡ്വ. സജീവ് ജോസഫ് നിയമസഭയില്‍ ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ നന്ദി പ്രമേയ ചർച്ചയെ എതിർത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബറിന്  താങ്ങുവില നിശ്ചയിക്കണമെന്നും മറ്റ് കാർഷികോല്‍പ്പന്നങ്ങളുടെ വിലത്തകർച്ച പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുഡിഎഫ് സർക്കാർ റബ്ബറിന് 150 രൂപ താങ്ങുവിലയായി നല്‍കിയെങ്കിലും പിന്നീട് വന്ന ഇടത് സർക്കാർ നാളിതുവരെ ഒരു രൂപപോലും വർദ്ധിപ്പിക്കാത്തതിനെ  സജീവ് ജോസഫ് വിമർശിച്ചു. പ്രവേശനോത്സവത്തിന് ആഭിവാദ്യമർപ്പിച്ച് , ഓൺലൈന്‍ പഠനത്തിന് വിദ്യാർത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉയർത്തിക്കാട്ടി. ടിവിയും സ്മാർട്ട് ഫോണും മറ്റ് പഠന ഉപകരണങ്ങളും ഇല്ലാത്തതിനാലും ഇലക്ട്രിക്സിറ്റി  നെറ്റ് വർക്ക് പ്രശ്നങ്ങളാലും മലയോരങ്ങളിലും ആദിവാസി മേഖലകളിലും വിദ്യാർത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in