യുക്രെയ്നിൽ ചരക്കു കപ്പലിനു നേരെ റഷ്യൻ ആക്രമണം: മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു
ഡൽഹി: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കു കപ്പലിനു നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മലയാളി നാവികൻ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. 'ഗോൾഡൻ ലിയോ' എന്ന ചരക്കു കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അഖിൽ ഉൾപ്പെടെ 10 നാവികരും ഒരു യുക്രെയ്ൻ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഭക്ഷ്യധാന്യങ്ങൾ നിറച്ച് യാത്ര തിരിച്ച കപ്പലിൽ ഇന്ത്യക്കാരും സിറിയക്കാരുമായ 17 നാവികരാണ് ഉണ്ടായിരുന്നത്. ആക്രമണത്തെത്തുടർന്ന് അപകടത്തിൽപ്പെട്ട 8 പേരെ യുക്രെയ്ൻ നാവികസേന രക്ഷപ്പെടുത്തി.സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങൾക്ക് നേരെ യുക്രെയ്ൻ ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് കരിങ്കടൽ മേഖലയിലെ കപ്പലുകളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം കടുപ്പിച്ചത്. ജൂലൈ 20-ന് ശേഷം കരിങ്കടൽ മേഖലയിൽ ആക്രമിക്കപ്പെടുന്ന ഏഴാമത്തെ കപ്പലാണ് 'ഗോൾഡൻ ലിയോ'.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.