Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗിന് ഇന്ന് മുതല്‍ നിയന്ത്രണം; ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗിന് ഇന്ന് മുതല്‍ നിയന്ത്രണം; ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തര്‍ക്ക്  വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്
പത്തനംതിട്ട: ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗിന് ഇന്ന് മുതല്‍ നിയന്ത്രണം. ജനുവരി 15 വരെ സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരം ആയാണ് നിജപ്പെടുത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് തീരുമാനം. ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികളേയും നിരോധിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് പരിഗണിച്ച് ജനുവരി 13 മുതല്‍ 15 വരെ എല്ലാതരം ടിപ്പര്‍ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയില്‍ നിരോധിച്ചുവെന്ന് കളക്ടര്‍ പ്രേം കൃഷ്ണന്‍ എസ് ഐ.എ.എസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജില്ലയില്‍ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്നും കുറിപ്പില്‍ പറയുന്നു.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in