Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

യു എ ഇയിൽ റെസിഡൻസ് വിസാ കാലാവധി മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടി ; മാർച്ച് ഒന്നിന് ശേഷം അവസാനിച്ച വിസകൾ പിഴ ഇല്ലാതെ പുതുക്കാം

യു എ ഇയിൽ റെസിഡൻസ് വിസാ  കാലാവധി മൂന്ന് മാസത്തേക്ക്  സൗജന്യമായി നീട്ടി ;  മാർച്ച് ഒന്നിന് ശേഷം അവസാനിച്ച വിസകൾ പിഴ ഇല്ലാതെ പുതുക്കാം
ദുബായ്: 2020 മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകൾ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകാൻ യു എ ഇ ഗവർമെന്‍റ് തീരുമാനിച്ചു. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനമായി. കൊവിഡ് ആശങ്കളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. താമസ വിസകൾ പുതുക്കുന്നതിന് തൊഴിലാളികൾക്കോ , സ്ഥാപനത്തിന്റെ പേരിലോ ഉള്ള പിഴകൾ ഇനി തടസമാകില്ല. ഈ കാലയളവിൽ എമിറേറ്റ്സ് ഐഡി കാലാവധി പിന്നിട്ടതിന്‍റെ പേരിൽ നേരിടേണ്ടി വരുന്ന പിഴകളും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വിമാനവിലക്കിനെ തുടർന്ന് യു എ ഇയിൽ കുടുങ്ങിയ സന്ദർശകവിസയിലുള്ളവർക്ക് നിയമവിധേയമായി രാജ്യത്ത് തുടരാമെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നു. ജോലി തേടി സന്ദർശക വീസയിൽ എത്തിയ മലയാളികൾ ഉൾപ്പടെയുള്ളവർക്കും ഇത് ഏറെ ആശ്വാസകരമായിരുന്നു.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in