Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'രതീഷിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് ഒരു നേതാവിനെക്കുറിച്ചുള്ള പരാമർശം' : കെ സുധാകരന്‍ എം.പി

'രതീഷിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് ഒരു നേതാവിനെക്കുറിച്ചുള്ള പരാമർശം' : കെ സുധാകരന്‍ എം.പി
  തിരുവനന്തപുരം : ഒരു നേതാവിനെക്കുറിച്ച് നടത്തിയ പരാമർശമാണ് മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കെ സുധാകരൻ എം.പി. നേതാവിനെക്കുറിച്ചുള്ള പരാമർശത്തിൽ പ്രകോപിതരായ കൂട്ടുപ്രതികൾ രതീഷിനെ മർദിച്ച് അവശനാക്കി. ബോധം നശിച്ച രതീഷിനെ പിന്നീട് കെട്ടിത്തൂക്കുകയായിരുന്നുവെന്നും കെ സുധാകരൻ എം.പി ആരോപിച്ചു. മന്‍സൂറിന്‍റെ കൊലപാതകത്തിന് പിന്നില്‍ പാനോളി വത്സനാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വധിച്ച കേസിലെ രണ്ടാം പ്രതിയാണ് കൂലോത്ത് രതീഷ്. വെള്ളിയാഴ്ച വൈകിട്ടാണ് രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ശ്വാസകോശത്തിന് അമിത സമ്മർദ്ദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയിൽ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ പരിക്കാണ്.  മരണത്തിന് തൊട്ടുമുമ്പു വരെ മൻസൂർ വധക്കേസിലെ കൂട്ടുപ്രതികൾ രതീഷിനൊപ്പം ഉണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചു.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in