Trending
Browse

All sections

Watch

No business videos available

No Middle East videos available

India

പ്രധാനമന്ത്രിക്കെതിരെ ശക്തമായ ആരോപണവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രിക്കെതിരെ ശക്തമായ ആരോപണവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മെഹുൽ ചോക്സിയുടെയും നീരവ്മോദിയുടെയും തട്ടിപ്പുകളെപ്പറ്റി പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ്. ഇരുവരെയും നാടുകടത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് രൺദീപ്സിംഗ് സുർജേവാല. നീരവ്മോദിയുടെ തട്ടിപ്പുകളെപ്പറ്റി പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു. എന്നിട്ടും നടപടികൾ സ്വീകരിച്ചില്ല. 2018 ജനുവരി 4നാണ് നീരവ് മോദി നാടുവിട്ടത്. പക്ഷെ കേന്ദ്രസർക്കാർ ആദ്യ നടപടി സ്വീകരിക്കുന്നത് 2 മാസം കഴിഞ്ഞതിന് ശേഷമായിരുന്നു. മെഹുൽ ചോക്സി മോദിയുടെ മെഹുൽ ഭായ് ആണ്. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.ബി.ഐയേയും ആദായ നികുതി വകുപ്പിനേയും ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. കോൺഗ്രസ് നേതാക്കളെ മോദി സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് വേട്ടയാടുകയാണെന്നും രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in