Logo
Wed, Jul 22, 2026 • 01:18 AM
LIVE TV
Watch

No business videos available

No Middle East videos available

'ഡല്‍ഹിയില്‍ നടന്നത് പോലീസിന്റെ നരനായാട്ട്; അടിച്ചൊതുക്കാമെന്ന വ്യാമോഹം നടപ്പില്ല': ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 21, 2026
1 min read
SHARE:
SAVE: Login to save

'ഡല്‍ഹിയില്‍ നടന്നത് പോലീസിന്റെ നരനായാട്ട്; അടിച്ചൊതുക്കാമെന്ന വ്യാമോഹം നടപ്പില്ല': ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ നരനായാട്ടാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ച അദ്ദേഹം, രാജ്യത്ത് ജനാധിപത്യത്തെ ബി.ജെ.പി ഭരണകൂടം കുഴിച്ചുമൂടുകയാണെന്നും കുറ്റപ്പെടുത്തി.

ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും അഹങ്കാരത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താമെന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായ രാഹുല്‍ ഗാന്ധിയെ സമാധാനപരമായി പ്രതിഷേധിക്കുമ്പോള്‍ എന്തിനാണ് പോലീസ് വലിച്ചിഴച്ചതെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കാന്‍ ഭരണപക്ഷത്തിന് ഉത്തരവാദിത്തമുണ്ട്, എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ നേതാവിനെ പോലും കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്നിരിക്കുന്നത് വന്‍ കുംഭകോണമാണ്. ക്രമക്കേടുകളെ തുടര്‍ന്ന് ധാരാളം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയുണ്ടായി. രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹം വലിയ ആശങ്കയിലാണ്. പരീക്ഷാ തട്ടിപ്പില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ പോലും തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ ഒട്ടും വിശ്വാസ്യതയില്ലാത്ത ഭരണകൂടമാണ്.

നീറ്റ് അട്ടിമറിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം. അടിച്ചൊതുക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വരുംദിവസങ്ങളിലും രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങള്‍ തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10