Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണറുടെ മാധ്യമ വിലക്കിനെതിരെ രാജ്ഭവൻ മാർച്ച് , കെ യു ഡബ്ല്യു ജെ

ഗവർണറുടെ മാധ്യമ വിലക്കിനെതിരെ രാജ്ഭവൻ മാർച്ച് , കെ യു ഡബ്ല്യു ജെ
വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് നാളെ രാവിലെ 11 30 ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു. പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ മെയിൽ അയച്ചു അനുമതി നൽകി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വൺ സംഘത്തെ വാർത്താ സമ്മേളന ഹാളിൽ നിന്നും ഇറക്കിവിട്ടത്. ബോധപൂർവ്വം മാധ്യമങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിത്. വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി ചോദിച്ചു ജയ്ഹിന്ദ് ടിവി മെയിൽ നൽകിയിരുന്നെങ്കിലും അനുമതി നൽകിയില്ല. വിമർശനങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധവുമായ നിലപാട് ഗവർണർ ആവർത്തിക്കുകയാണ്.കഴിഞ്ഞ തവണ ഗവർണറുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ മാധ്യമ വിലക്കുണ്ടായ ഘട്ടത്തിൽ തന്നെ ഇത് ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധത്തിലേക്ക് യൂണിയന് പോകേണ്ടി വരുമെന്നും കെ യു ഡബ്ല്യു ജെ മുന്നറിയിപ്പ് നൽകി.

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in