Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന ആ വനിത ആര്?'; രാഹുൽ ഗാന്ധിയുടെ നിഗൂഢ പരാമർശം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു

'ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന ആ വനിത ആര്?'; രാഹുൽ ഗാന്ധിയുടെ നിഗൂഢ പരാമർശം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു

'വോട്ട് മോഷണ' പ്രതിഷേധം ഡല്‍ഹിയില്‍ ശക്തമാക്കുന്നതിനിടെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിഗൂഢപരാമര്‍ശം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുന്നു. നരേന്ദ്ര മോദിയ്ക്കും, അമിത് ഷാ, മുഖ്യ ഗ്യാനേഷ് കുമാറിനുമൊപ്പം ഡെറാഡൂണില്‍ ഒളിച്ചിരിക്കുന്ന ഒരു വനിത യെയും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.'ഇന്ത്യ' മുന്നണിയുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.ആരാണ് ഈ വിവാദ വനിത എന്നതാണ് ചോദ്യം

പരസ്യമായി പേരു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ.ടി വിഭാഗം ഡയറക്ടര്‍ ജനറലായ സീമ ഖന്നയെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശമെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന 'ഇറോനെറ്റ്' എന്ന സോഫ്റ്റ്വെയറിന്റെ കേന്ദ്രീകൃത നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് സീമ ഖന്നയുടെ പേര് വിവാദങ്ങളുടെ കേന്ദ്രബിന്ദുവായത്. വോട്ടര്‍പട്ടികയില്‍ ആളുകളെ ചേര്‍ക്കാനും ഒഴിവാക്കാനും ഭരണഘടനാപരമായ അധികാരമുള്ള താഴെത്തട്ടിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ അധികാരം തടയപ്പെട്ടെന്നും, വിവരങ്ങളുടെ നിയന്ത്രണം സീമ ഖന്നയുടെ നേതൃത്വത്തിലുള്ള ഐ.ടി വിഭാഗത്തിലേക്ക് ചുരുങ്ങിയെന്നുമാണ് ആരോപണം.

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയ സീമ ഖന്ന, ഐ.ഐ.ടി ഡല്‍ഹിയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്. രാഹുലിന്റെ പരാമര്‍ശത്തിന് പിന്നാലെ പല നേതാക്കളും ഈ ചോദ്യം പരസ്യമായി ഉയര്‍ത്തിക്കഴിഞ്ഞു. വോട്ട് മോഷണത്തില്‍ ഗ്യാനേഷ് കുമാറിനോടൊപ്പം തന്നെ പങ്കാളിയായ, ഡെറാഡൂണില്‍ ഒളിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. എവിടെയാണ് സീമ ഖന്ന? ആരാണ് അവരെ സംരക്ഷിക്കുന്നത്?' എന്നാണ് ചോദ്യം
അതേസമയം, അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനാണ് സീമ ഖന്ന ഡെറാഡൂണില്‍ ക്യാമ്പ് ചെയ്യുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നു. രാഷ്ട്രീയ നേതാക്കളില്‍ മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥരിലേക്ക് കൂടി അന്വേഷണവും ആരോപണങ്ങളും നീളുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ നല്‍കുന്നത്. വരുംദിവസങ്ങളില്‍ ഈ വിഷയം ദേശീയതലത്തില്‍ കൂടുതല്‍ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കുമെന്നുറപ്പാണ്.

Related articles

See all
Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പും വര്‍ത്തമാനകാലത്തെ വെല്ലുവിളികളും

Popular News

സോഷ്യൽ മീഡിയ പ്രാങ്ക് വിനയായി; വിലാസം പങ്കുവെച്ച ഇൻഫ്ലുവൻസർക്ക് എത്തിയത് കോടികളുടെ വ്യാജ ഓ...

Popular News

എന്നും വിദ്യാർത്ഥികൾക്കൊപ്പം ;ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക...

Save your stories

Sign in