Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പ് പ്രചാരണം : രാഹുൽ ഗാന്ധി ഇന്ന് പാലക്കാട് ജില്ലയിൽ

തെരഞ്ഞെടുപ്പ് പ്രചാരണം : രാഹുൽ ഗാന്ധി ഇന്ന് പാലക്കാട് ജില്ലയിൽ
  പാലക്കാട് : യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഇന്ന് പാലക്കാട് ജില്ലയിൽ എത്തും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം രാവിലെ 11.40 ന് അദ്ദേഹം പാലക്കാട് എത്തും. 11.50 ന് പാലക്കാട്, മലമ്പുഴ, ചിറ്റൂർ നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംബന്ധിക്കും. തുടർന്ന് പറളി, പത്തിരിപ്പാല, ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി, വാടാനംകുറിശി, ഓങ്ങല്ലൂർ, പട്ടാമ്പി എന്നീ മേഖലകളിൽ സ്ഥാനാർത്ഥികളുമായുള്ള റോഡ് ഷോയിലും ഉച്ചയ്ക്ക് മൂന്നിന് കൂറ്റനാട് നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് 27 ന് ഇടുക്കി ജില്ലയിലെ പ്രചാരണ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. എരുമേലിയിലെ പ്രചാരണ പരിപാടിക്ക് ശേഷമാകും അദ്ദേഹം ഇടുക്കിയിലേക്കെത്തുക. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ഉടുമ്പൻചോല മണ്ഡലത്തിലെ പുറ്റടിയിലും ദേവികുളം നിയോജകമണ്ഡലത്തിലെ അടിമാലിയിലും തൊടുപുഴയിലുമാകും രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുക. ഉച്ചകഴിഞ്ഞ് മൂന്നിന് പുറ്റടിയിലെത്തുന്ന രാഹുൽ തുടർന്ന് നാലിന് അടിമാലിയിലും അഞ്ചിന് തൊടുപുഴയിലും പ്രസംഗിക്കും.

Related articles

See all
Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in