Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

കായംകുളം: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ അഭിഭാഷകൻ മുഖേന വക്കീൽ നോട്ടീസ് അയച്ചു. താൻ നടത്തിയ പരാമർശം ഏഴ് ദിവസത്തിനകം പിൻവലിച്ച് പരസ്യമായി ഖേദപ്രകടനം നടത്തണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. പുനലൂരിൽ നടന്ന ബിജെപി പരിപാടിയിലാണ് ആർ. ശ്രീലേഖ വിവാദമായ പ്രസ്താവന നടത്തിയത്. ഡൽഹി സമരത്തിൽ രാഹുൽ ഗാന്ധിയുടേത് "മയക്കുമരുന്നിന്റെ വെപ്രാളം" എന്നായിരുന്നു അവരുടെ ആക്ഷേപം.

ശ്രീലേഖയുടെ പരാമർശത്തിലൂടെ അവരുടെ ജീർണ്ണിച്ച മാനസികാവസ്ഥയാണ് പുറത്തുവന്നതെന്ന് കെ.പി. ശ്രീകുമാർ കുറ്റപ്പെടുത്തി. സമര പാരമ്പര്യമോ രാഷ്ട്രീയ പാരമ്പര്യമോ ഇല്ലാതെ പാർട്ടി നേതൃത്വത്തിലേക്ക് എത്തിയതിനാലാണ് അവർക്ക് സമരം ചെയ്യുന്നവരോട് പുച്ഛം. ഈ നിലപാടിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിശ്ചിത സമയത്തിനുള്ളിൽ മാപ്പുപറയാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ അന്യായം ഫയൽ ചെയ്യുമെന്നും കൂട്ടിച്ചേർത്തു. അഡ്വ. ശരൺ ശിവൻ മുഖാന്തിരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Related articles

See all
Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

‘ആത്മകഥ തിരുത്താൻ സോണിയ ഗാന്ധി തയ്യാറാകില്ല; ‘സാധ്യമല്ല’ എന്നതിനപ്പുറം മറുപടിയുണ്ടാകില്ല’:...

Save your stories

Sign in