Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ഉന്നാവോ സംഭവം ആസൂത്രിതമെന്ന് വ്യക്തം... കുല്‍ദീപ് സെന്‍ഗറിനെപ്പോലുള്ളവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് എന്തിന് ?' : ബി.ജെ.പിക്കെതിരെ പ്രിയങ്കാ ഗാന്ധി

'ഉന്നാവോ സംഭവം ആസൂത്രിതമെന്ന് വ്യക്തം... കുല്‍ദീപ് സെന്‍ഗറിനെപ്പോലുള്ളവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് എന്തിന് ?' :  ബി.ജെ.പിക്കെതിരെ പ്രിയങ്കാ ഗാന്ധി
ഉന്നാവോ സംഭവം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണ് കേസിലെ എഫ്.ഐ.ആറെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇരയുടെ കുടുംബത്തെ വേട്ടയാടുകയാണെന്ന് വ്യക്തമായിട്ടും കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുൽദീപ് സെന്‍ഗറിനെപ്പോലെയുള്ളവര്‍ക്ക് രാഷ്ട്രീയ സംരക്ഷണവും സഹായവും നൽകുന്നത് ആരാണെന്നും അത് എന്തിനുവേണ്ടിയാണെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. 'കുൽദീപ് സെന്‍ഗറിനെപ്പോലുള്ളവർക്ക് രാഷ്ട്രീയ സംരക്ഷണവും കരുത്തും നൽകുന്നത് ആരാണ്? എന്തിനുവേണ്ടിയാണ് ഇത്തരക്കാരെ സംരക്ഷിക്കുന്നത്?  ഇരകള്‍ അവരുടെ ജീവിതത്തിനായി ഒറ്റയ്ക്ക് പോരാടേണ്ടി വരുന്നത് എന്തുകൊണ്ടാണ് ? പെണ്‍കുട്ടിയുടെ കുടുംബത്തെ കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ ഭീഷണിപ്പെടുത്തി എന്നത് എഫ്‌.ഐ‌.ആറില്‍ നിന്ന്  വ്യക്തമാണ്. അപകടം ആസൂത്രിതമാകാമെന്നതിന്‍റെ വ്യക്തമായ സൂചനയും എഫ്.ഐ.ആറിലുണ്ട്' - പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഉന്നാവോ ലൈംഗിക പീഡനക്കേസിലെ ഇരയും കുടുംബവും അപകടത്തിൽ പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നതിന് ബലമേറുകയാണ്. പെൺകുട്ടിയുടെ നീക്കങ്ങൾ എം.എൽ.എക്ക് ഒരു പോലീസുകാരൻ ചോർത്തി നൽകുകയായിരുന്നുവെന്നാണ് എഫ്‌.ഐ.ആർ. എം.എല്‍.എയില്‍ നിന്ന് തങ്ങള്‍ക്ക് നിരന്തരമായി ഭീഷണിയുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കി. അതേസമയം അപകടത്തില്‍ പരിക്കേറ്റ പെൺകുട്ടിയുടെ നില അതീവ അതീവ ഗുരുതരമായി തുടരുകയാണ്. https://twitter.com/priyankagandhi/status/1156087615596068864

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in