Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലമ്പുഴ ഉള്‍വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ കണ്ടെത്തി; രാത്രി കഴിഞ്ഞുകൂടിയത് പാറപ്പുറത്ത്

മലമ്പുഴ ഉള്‍വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ കണ്ടെത്തി; രാത്രി കഴിഞ്ഞുകൂടിയത് പാറപ്പുറത്ത്
പാലക്കാട് : മലമ്പുഴയില്‍ ഉള്‍വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ കണ്ടെത്തി. മലമ്പുഴയിൽ നിന്ന് പോയ ദൗത്യസംഘമാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നർക്കോട്ടിക്ക് ഡിവൈഎസ്പി  ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ 14 അംഗ സംഘം ഉൾവനത്തിലേക്ക് പോയത്. കഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസ് സംഘം  കനത്ത മഴയിൽ വഴി തെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങുകയായിരുന്നു. ലഹരി വസ്തുക്കള്‍ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് കാട് കയറിയത്. ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥർ അകപ്പെട്ടത്. രാത്രി പാറപ്പുറത്ത് സുരക്ഷിതരായിരുന്ന ഇവരെ തിരികെയെത്തിക്കാൻ വാളയാറിൽ നിന്ന് പോയ മറ്റൊരു സംഘം കാട്ടാനയ്ക്ക് മുന്നിൽ പെട്ടിരുന്നു.

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in