Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെപിസിസി മാർച്ചിലെ പോലീസ് അതിക്രമം: സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം; നടപടി കെ. മുരളീധരന്‍ എംപിയുടെ പരാതിയില്‍

കെപിസിസി മാർച്ചിലെ പോലീസ് അതിക്രമം: സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം; നടപടി കെ. മുരളീധരന്‍ എംപിയുടെ പരാതിയില്‍
  കോഴിക്കോട്: കെപിസിസി മാർച്ചിനു നേരെയുണ്ടായ പോലീസ്​ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടി. കെ. മുരളീധരൻ എംപി ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് അയച്ച പരാതിയെ തുടർന്നാണ്​ നടപടി. 15 ദിവസത്തിനകം വിശദീകരണം സ്പീക്കർക്ക് കൈമാറണമെന്നാണ്​ നിർദ്ദേശം. പാർലമെന്‍റ് പ്രിവിലേജ് കമ്മിറ്റിക്ക് മുമ്പാകെ ഡിജിപിയെ വിളിപ്പിക്കണമെന്നാണ് തന്‍റെ ആവശ്യമെന്ന് കെ. മുരളീധരൻ എംപി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൺമാൻ ഹാജരാകാത്ത സംഭവത്തിലെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. ഗൺമാനെതിരെ നിയമനടപടി തുടരുമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ പെൻഷൻ പോലും ലഭിക്കാത്ത വിധം നടപടി ഉണ്ടാകുമെന്നും കെ. മുരളീധരൻ എംപി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഡിസംബർ 23-ന്​ തിരുവനന്തപുരത്ത്​ കെപിസിസി നടത്തിയ മാർച്ചിനുനേരെയാണ്​ പൊലീസ്​ അക്രമം അഴിച്ചുവിട്ടത്​. വിഷയത്തിൽ ഡിസംബർ 28-നാണ്​ കെ. മുരളീധരൻ എംപി താനടക്കമുള്ള ജനപ്രതിനിധികൾക്ക്​ നേ​രെ പൊലീസ്​ നടത്തിയ അതിക്രമങ്ങൾ ചൂണ്ടിക്കാണിച്ച്​ ലോക്സഭാ സ്പീക്കർക്ക് കത്തയച്ചത്​. സമാധാനപരമായി പുരോഗമിച്ച ഡി.ജി.പി ഓഫീസ് മാർച്ചിൽ നേതാക്കളടക്കമുണ്ടായിരുന്ന വേദിയിലേക്ക് ടിയർ ഗ്യാസ് എറിഞ്ഞ് പോലീസ് പ്രകോപനമുണ്ടാക്കുകയായിരുന്നു. പോലീസ്​ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധ പരമ്പരകളാണ്​ അരങ്ങേറിയിരുന്നത്.

Related articles

See all
Popular News

സൗമ്യതയുടെ കൈയൊപ്പ്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ: ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം

Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in