Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട സമയം പാഴാക്കരുത് ; ബിരുദത്തെക്കുറിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കൂ' : പരീക്ഷാ പേ ചർച്ചയില്‍ കപില്‍ സിബല്‍

'പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട സമയം പാഴാക്കരുത് ; ബിരുദത്തെക്കുറിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കൂ' : പരീക്ഷാ പേ ചർച്ചയില്‍ കപില്‍ സിബല്‍
Kapil-Sibal ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേ ചർച്ചയ്ക്കെതിരെ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. ചർച്ചയുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട സമയമാണ് പ്രധാനമന്ത്രി പാഴാക്കുന്നതെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. വരാനിരിക്കുന്ന ബോർഡ് പരീക്ഷകള്‍ക്ക് തയാറെടുക്കേണ്ട വിദ്യാർത്ഥികളെ വെറുതെവിടാന്‍  മോദി തയാറാകണമെന്നും കപില്‍ സിബല്‍ പറഞ്ഞു. 'പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ ഒറ്റയ്ക്ക് വിടുകയാണ് വേണ്ടത് എന്നാണ് എന്‍റെ അഭിപ്രായം. കാരണം ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണ്. അവരുടെ വിലപ്പെട്ട സമയം അദ്ദേഹം പാഴാക്കരുത്' - കപില്‍ സിബല്‍ പറഞ്ഞു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ചില ബി.ജെ.പി നേതാക്കൾ അവരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ വിമുഖത കാട്ടുന്നതിനെയും കപില്‍ സിബൽ പരിഹസിച്ചു. 'ബിരുദത്തെപ്പറ്റിയുള്ള ചര്‍ച്ചയായിരുന്നു ആവശ്യം. ഏത് ബിരുദമാണ് അവര്‍ കരസ്ഥമാക്കിയതെന്ന് മറ്റുള്ളവര്‍ അറിയട്ടെ.  അതാണ് അദ്ദേഹം ചെയ്യേണ്ട മന്‍ കി ബാത്' - പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ച് കപില്‍ സിബല്‍ പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെയുള്ള ഏതാനും ബി.ജെപി നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് വർഷങ്ങളായി ചോദ്യങ്ങൾ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുടെ ബിരുദവും നിരന്തരം ചോദ്യം ചെയ്യപ്പെടുകയും എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താത്തതും ചൂണ്ടിക്കാട്ടിയായിരുന്നു കപില്‍ സിബലിന്‍റെ പരിഹാസം.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in