Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗണ്‍മാനെ വെളളപൂശി പിണറായി; പ്രതിഷേധക്കാരെ തല്ലുന്നത് കണ്ടിട്ടില്ലെന്ന് പ്രതികരണം

ഗണ്‍മാനെ വെളളപൂശി പിണറായി; പ്രതിഷേധക്കാരെ തല്ലുന്നത് കണ്ടിട്ടില്ലെന്ന് പ്രതികരണം
കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ തല്ലിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഗണ്‍മാനെ വെളളപൂശിയാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗണ്‍മാന്‍ പ്രതിഷേധക്കാരെ തല്ലുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നായിരുന്നു ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി.കണ്ടകാര്യം ആണ് പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ വ്യക്തിപരമായി പലരും പല അഭിപ്രായങ്ങളും പറയുമെന്നായിരുന്നു എസ്‌ക്കോര്‍ട്ട് ഉദ്യോഗസ്ഥന്റെ ഭീഷണി ഫേസ് ബുക്ക് പോസ്റ്റിലുളള പ്രതികരണം. ചാദ്യങ്ങള്‍ക്കെല്ലാം ഞാന്‍ ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്ന പ്രസ്താവനയോടെ ചോദ്യത്തോരത്തോടെയാണ് മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഇന്നലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ വാര്‍ത്താ സമ്മേളനം നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്നും ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. പതിഷേധക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂര്‍ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. പ്രകോപനപരമായ അവസ്ഥ സൃഷ്ടിക്കുകയാണ്. എസ്എഫ്‌ഐ ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നതിന് എന്ത് തെളിവാണുളളത്. നാട് കുഴപ്പത്തിലാണെന്ന പ്രതീതി ഉണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Save your stories

Sign in